കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ഫെബ്രുവരി 8ന്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് കേരള സയൻസ് കോൺഗ്രസ് ഫെബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂർ കേരള കാർഷിക സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യും. ഹരിത ഭാവിയിലേക്കുള്ള സാങ്കേതിക പരിവർത്തനം എന്ന പ്രമേയം അടിസ്ഥാനമാക്കി ഫെബ്രുവരി 7 മുതൽ 10 വരെയാണ് സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
ശാസ്ത്ര-സാങ്കേതിക രംഗത്തെ അത്യാധുനിക മുന്നേറ്റങ്ങളും ഉയർന്നുവരുന്ന പ്രവണതകളും ചർച്ച ചെയ്യാൻ പ്രമുഖ ശാസ്ത്രജ്ഞർ, ഗവേഷകർ, അക്കാദമിക് വിദദ്ധർ, ശാസ്ത്ര പ്രതിഭകൾ എന്നിവർ എത്തും. ദേശീയ ശാസ്ത്ര പ്രദർശനം, സെസോൾ, സ്മാരക പ്രഭാഷണങ്ങൾ, ഫോക്കൽ തീം പ്രഭാഷണങ്ങൾ, വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ശാസ്ത്ര സദസ്സ്, സ്റ്റാർട്ടപ്പ് കോൺക്ലേവ് എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് ഡിസംബർ 10 വരെയും സെസോളിന് ജനുവരി 15 വരെയും രജിസ്‌ട്രേഷൻ ചെയ്യാം. വിശദവിവരങ്ങൾക്ക് : ksc.kerala.gov.in, ഫോൺ : 9847903430.
പി.എൻ.എക്സ്. 5400/2024
- Log in to post comments