Skip to main content

സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ ദീപസ്തംഭങ്ങള്‍: രാഖി

    
    സാമൂഹത്തിന്റെ ആവശ്യങ്ങളാണ് സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വഴി തെളിയിക്കുന്നതെന്നും അവ സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ദീപസ്തംഭങ്ങളാണെന്നും പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് സോഷ്യോളജി വകുപ്പ് മേധാവിയുമായ എന്‍. രാഖി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ 'സോഷ്യോളജിയുടെ സൈദ്ധാന്തിക വീക്ഷണങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
    ദൈന്യംദിന ജീവിതാനുഭവങ്ങളാണ് സോഷ്യോളജി സിദ്ധാന്തങ്ങളായി രൂപപ്പെടുന്നത്. സമൂഹത്തിന്റെ പ്രത്യേകതകള്‍ കാര്യകാരണസഹിതം വിശദീകരിക്കാനും സ്വത്വത്തില്‍ നിന്നും മാറി നിന്നുകൊണ്ട് സമൂഹത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനുമാണ് സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ തുടര്‍ന്ന് വ്യക്തമാക്കി.
    ചരിത്രവിഭാഗം വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. എം. വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അസി. പ്രൊഫസര്‍ കെ.എസ്. ഹക്കീം സ്വാഗതവും പി. അജ്മല്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.  

 

date