ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല പരിപാടി സംഘടിപ്പിച്ചു
(പടം)
ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടി സംഘടിപ്പിച്ചു.
ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എഡിഎം എൻ എം മെഹറലി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേഷ് കുമാര്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇന്നത്തെ സങ്കീര്‍ണമായ കാലഘട്ടത്തിൽ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും എച്ച്‌ഐവി മുതലായ വൈറസുകള്‍ പിടിപെട്ടേക്കാവുന്ന സാഹചര്യങ്ങളെ വേണ്ടവിധം മനസ്സിലാക്കുകയും അങ്ങനെയുള്ളതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണമെന്നും എഡിഎം പറഞ്ഞു. എച്ച്‌ഐവി അണുബാധിതരായവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താതെ എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുകയും പുതുതായി ഒരു എച്ച്‌ഐവി ബാധിക്കുന്ന ആൾ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും എച്ച്‌ഐവി എയ്ഡ്സ് പ്രതിരോധ, നിയന്ത്രണ, ബോധവൽക്കരണ പ്രവര്‍ത്തങ്ങളുടെ മുഖ്യധാരയിലേക്ക് എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ' എന്നുള്ളതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന പ്രമേയം.
ജില്ലാ എയ്ഡ്‌സ് ആന്റ് ടി ബി നിയന്ത്രണ ഓഫീസര്‍ ഡോ. സ്വപ്ന കെ വി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സച്ചിന്‍ ബാബു, ഹെല്‍ത്ത് ആന്റ വെല്‍നസ് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് സി ബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ കരീം സി പി, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്റര്‍ കോഡിനേറ്റര്‍ ബോബി സാബു, ജില്ലാ ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ മണിലാല്‍ ബി എസ് എന്നിവര്‍ സംസാരിച്ചു.
ഡോ. സ്വപ്ന കെ വി 'എച്ച്‌ഐവി: എയ്ഡ്സും സമൂഹവും' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.
രാവിലെ 9.30-ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സുരക്ഷാ പ്രൊജക്റ്റ് അംഗങ്ങള്‍, പോസിറ്റീവ് നെറ്റ് വര്‍ക്ക് അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബോധവത്കരണ റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ എച്ച്‌ഐവി എയ്ഡ്‌സ് ബോധവല്‍ക്കരണ പാവ നാടകവും അരങ്ങേറി.
പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് എച്ച്ഐവി അണുബാധിതര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം കോഴിക്കോടുമായി ചേര്‍ന്ന് മെഴുകുതിരി തെളിയിക്കല്‍ പരിപാടിയും കോഴിക്കോട് ബീച്ചില്‍ പോസ്റ്റര്‍ രചനമത്സരം, മെഴുകുതിരി തെളിയിക്കല്‍, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ എന്നിവയും, കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്റുകളിലും വടകര സാന്‍ഡ് ബാങ്ക്‌സ് പരിസരത്തും ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നടത്തി.
കല്ലായി എഡബ്ല്യൂഎച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഫോക്കസ് മാള്‍, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ ഫ്ലാഷ് മൊബും ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ ഹൈലൈറ്റ് മാളില്‍ ലഘു നാടകവും ഫ്ലാഷ് മൊബും അവതരിപ്പിച്ചു.
- Log in to post comments