Skip to main content

അറിയിപ്പുകൾ-1

 

ഹോസ്റ്റലിലേക്ക് വനിത പാചകതൊഴിലാളികളെ വേണം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റലിലേക്ക് വനിത പാചക തൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവര്‍ക്ക്  മുന്‍ഗണന.  ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട്  കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍:  0495-2383210.

 

വാച്ച്മാന്‍ കൂടിക്കാഴ്ച മാറ്റി

ജല അതോറിറ്റി, ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍ പെരുവണ്ണാമൂഴി, സരോവരം ഓഫീസിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വാച്ച്മാന്‍മാരെ നിയമിക്കുന്നതിന് ഡിസംബര്‍ 13 ന്  നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി.  പുതുക്കിയ തിയ്യതി  ഉദ്യോഗാര്‍ത്ഥികളെ  കത്ത് മുഖേന അറിയിക്കും. ഫോണ്‍:  0495-2933055.

ജില്ലാ ആസുത്രണ സമിതി യോഗം 11 ന്

ജില്ലാ ആസുത്രണ സമിതിയുടെ യോഗം  ഡിസംബര്‍ 11 ന് ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്‌സ്, ഡെവലപ്‌മെന്റ്റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്‌സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   ഡിസംബര്‍ ഒന്‍പതിന്  വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495-2374990.

 

റീടെണ്ടര്‍

കോഴിക്കോട്  ഐസിഡിഎസ്  അര്‍ബന്‍-2 സിഡിപിഒയുടെ  ഓഫീസിനു കീഴിലെ 140  അങ്കണവാടികളിലേക്ക്2023-24 സാമ്പത്തിക വര്‍ഷത്തെ  അങ്കണവാടി  കണ്ടിജന്‍സിയില്‍ ഉള്‍പ്പെടുത്തി  അത്യാവശ്യമുള്ള രജിസ്റ്ററുകളും ഫോമുകളും പ്രിന്റ്  ചെയ്ത് വിതരണം ചെയ്യുന്നതിന്  വ്യക്തികള്‍, സ്ഥാപനങ്ങള്‍  എന്നിവരില്‍ നിന്നും  ദര്‍ഘാസുകള്‍ (റീടെണ്ടര്‍) ക്ഷണിച്ചു.  ടെണ്ടര്‍ തിയ്യതി ഡിസംബര്‍ ഏഴ് ഫോണ്‍: 0495-2373566,  9496904270.

ലേലം 5 ന്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് ഗവ. ഭിന്നശേഷി സ്ഥാപനത്തിലെ ഉപയോഗശൂന്യമായ പഴയ പാത്രങ്ങള്‍, അലമാരകള്‍, കട്ടിലുകള്‍ എന്നീ സാധനങ്ങള്‍ സ്ഥാപനം സൂപ്രണ്ടിന്റെ  കീഴില്‍ പരസ്യമായി ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ജിഎസ്ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495-2355698.

താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം

പേരാമ്പ്ര ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍  10 ന്  രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു  വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതകള്‍,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ട് എണ്ണം) സഹിതം പേരാമ്പ്ര ഗവ ഐടിഐയില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍:  9400127797.

 

സീനിയര്‍ റെസിഡന്റ് അഭിമുഖം 5 ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റ്  കരാർ അടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) നിയമനത്തിനായി  അപേക്ഷ ക്ഷണിച്ചു.   വയസ്സ്, യോഗ്യത, തിരിച്ചറിയൽ ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  കൂടിക്കാഴ്ച്ചക്കായി  കോളേജ് ഓഫീസില്‍ ഡിസംബര്‍ അഞ്ചിനു രാവിലെ 11.30 മണിക്ക് എത്തണം.
യോഗ്യത: റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ പി ജി /ഡിഎന്‍ബിയും ടി സി എം സി രജിസ്‌ട്രേഷനും. പ്രായപരിധി -18-36. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റെമാരെ നിയമിക്കുന്നതുവരെയോ മാത്രം.   വിവരങ്ങള്‍  www.govtmedical collegekozhikode.ac.in ല്‍ ലഭ്യമാണ് .
ഫോണ്‍: 0495-2350216.

 

ബേപ്പൂർ ഫെസ്റ്റിന് കലാപരിപാടി നടത്താൻ അപേക്ഷ ക്ഷണിച്ചു

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാം സീസണ്‍  ഡിസംബര്‍ അവസാന വാരം ബേപ്പൂര്‍ മറീന ബീച്ച്, ചാലിയം ബീച്ച്, നല്ലൂര്‍ എന്നിവിടങ്ങളില്‍  വിപുലമായ പരിപാടികളോടെ നടത്തുന്നതിന് വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചു്.                          
ഫെസ്റ്റിന്റെ ഭാഗമായി പ്രാദേശികമായി കലാപരിപാടികള്‍ അവതരിപ്പിക്കാൻ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ട് ഡിടിപിസി മാനാഞ്ചിറ ഓഫീസില്‍ ഡിസംബര്‍ 12 നുള്ളിൽ, രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് എത്തിക്കണം.ഫോണ്‍: 0495-2720012.

താലൂക്ക് വികസന സമിതി യോഗം 7 ന്

ഡിസംബര്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഏഴിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍.

ക്യാമ്പ് അസ്സിസ്റ്റന്റ്  നിയമനം കൂടിക്കാഴ്ച 13 ന്

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മുല്യനിര്‍ണയ ക്യാമ്പിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന നിരക്കില്‍ ക്യാമ്പ് അസ്സിസ്റ്റന്റുമാരെ നിയമിക്കുന്നു. രണ്ടു ഒഴിവ്. യൂണിവേഴ്‌സിറ്റി ബിരുദം/മൂന്നു വര്‍ഷ ഡിപ്ലോമ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. സമാന മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന.   വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന്  രാവിലെ 10.30 ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍:  0495-2383220.

date