Skip to main content

അറിയിപ്പുകൾ

കെല്‍ട്രോണ്‍ അപേക്ഷക്ഷണിച്ചു 

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷക്ഷണിച്ചു. പ്രായപരിധി ഇല്ല. യോഗ്യത-പ്ലസ്ടു, ബിരുദം
മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി നല്‍കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമപ്രവര്‍ത്തനം, വാര്‍ത്താവതരണം, ആങ്കറിങ്ങ്, പി.ആര്‍, അഡ്വര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പഠനകാലയളവില്‍ പരിശീലനം ലഭിക്കുക.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഫോണ്‍: 9544958182

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ 2025 ജനുവരി മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം. എഴുത്തുപരീക്ഷയുടേയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 34,500/ രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും.  
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 
അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ്  ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15.  ഫോണ്‍:0484 2422275, 9447607073.

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 20-36 .
യോഗ്യത- പ്ലസ് ടു, സയന്‍സ്, ഡി എം ഇ അംഗീകാരമുളള ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ, പി.ജി ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഡയാലിസിസ് ടെക്‌നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.   
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന്  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍  ഉച്ചയ്ക്ക് 12 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 11.00 മുതല്‍ 11.30 വരെ.

date