സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നം. 18/2023) തസ്തികയുടെ നവംബർ 25ന് പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഡിസംബർ 17ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതൽ നടക്കും. സാധ്യതാ ലിസ്റ്റിലെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും വെരിഫിക്കേഷൻ നടക്കുക. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകണം. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ, പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകുന്നതല്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ ‘ദേവജാലിക’ പ്രൊഫൈലിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് മുഖേനയും അയക്കും. പതിനൊന്നാം തീയതി വരെ എസ്.എം.എസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 5477/2024
- Log in to post comments