Post Category
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽ.ഡി ടൈപ്പിസ്റ്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഡിസംബർ 24നകം മേലധികാരി മുഖേന രജിസ്ട്രാർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർക്കാർ, ബിൽഡിംഗ് നമ്പർ-32, ശാന്തി നഗർ, തിരുവനന്തപുരം- 695001 വിലാസത്തിൽ ലഭിക്കണം. ഫോൺ- 0471 2339266.
പി.എൻ.എക്സ്. 5480/2024
date
- Log in to post comments