Skip to main content

അറിയിപ്പുകൾ

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് അഞ്ചാം എന്‍സിഎ-എസ്‌സി  (കാറ്റഗറി നമ്പര്‍ 217/2023) ഡിസംബര്‍ 12-ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. അഭിമുഖത്തിനു മുന്നോടിയായി നടക്കുന്ന വെരിഫിക്കേഷനായി ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ എട്ടിന് അസല്‍ പ്രമാണങ്ങള്‍, ഒടിവി സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ  എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വിശദ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു

 വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മൂവാറ്റുപുഴ ഐസിഡിഎസ് പ്രോജക്ടിലെ 35 അങ്കണവാടികള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുള്ള ജിഎസ്റ്റി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20.

date