Skip to main content

സായുധസേനാ പതാകദിനം ഡിസംബ൪ 7 ന്

ജില്ലയിൽ ഈ വ൪ഷത്തെ  സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും ഡിസംബ൪ 7 ശനിയാഴ്ച രാവിലെ 10.15 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്യും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂ൪വ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പതാക ദിനം ആചരിക്കുന്നത്. ജില്ലാ സൈനിക ബോ൪ഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയ൪ മോഹന൯ പിള്ള അധ്യക്ഷത വഹിക്കും. കമാ൯ഡ൪ എം. മധുസൂദന൯, ജില്ലാ സൈനിക ക്ഷേമ ഓഫീസ൪ കേണൽ വി.ജെ. റീത്താമ്മ തുടങ്ങിയവ൪ പങ്കെടുക്കും. 

date