Skip to main content

വിവേകാനന്ദ ദര്‍ശനം : പ്രബന്ധമത്സരം നടത്തും

സ്വാമി വിവേകാനന്ദന്റെ കേരള പ്രവേശനത്തിന്റെ 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി വിവേകാനന്ദ ദര്‍ശനവും സമകാലിക ഭാരതവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പ്രബന്ധത്തോടൊപ്പം പേര്, പഠിക്കുന്ന സ്ഥാപനം എന്നീ വിവരങ്ങളും, പ്രബന്ധം വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയതാണെന്ന് ക്ലാസ് അധ്യാപകന്റെയോ, സ്ഥാപന മേധാവിയുടെയോ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കണം. ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സാക്ഷ്യപത്രവും നല്‍കും. പ്രബന്ധങ്ങളയക്കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്ന്.
വിലാസം: സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല  673638. ഫോണ്‍: 0483 2711432.

 

date