Skip to main content

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതലമത്സരം     

ജില്ലാബാലശാസ്ത്ര കോണ്‍ഗ്രസ് ഒക്‌ടോബര്‍ 30, 31 തീയതികളില്‍ പെരിയ നവോദയവിദ്യാലയത്തില്‍ നടക്കും. ഗൈഡ് ടീച്ചറുടെ നേതൃത്വത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍വീതം ചേര്‍ന്ന് തയ്യാറാക്കുന്ന പ്രോജക്ടുകള്‍  അവതരിപ്പിക്കാം.     എത്ര പ്രോജക്ടുകള്‍ വേണമെങ്കിലും അയക്കാം. 10 നും 14 നും ഇടയിലുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും 14 നും 17 നും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ സീനിയര്‍വിഭാഗത്തിലും മത്സരിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ 16, 17 തീയ്യതികളില്‍ വയനാട് നടക്കുന്ന സംസ്ഥാന തലമത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ അവസാന വാരത്തില്‍ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയതലമത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്ന കുട്ടികള്‍ക്ക് എസ്.എസ് എല്‍.സി, ,വി.എച്ച്.എസ്.ഇ, പ്ലസ്ടു പരീക്ഷകള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. 
    അപേക്ഷ ഫോറം (A Form) ഒക്‌ടോബര്‍ 17 നകവും പ്രോജക്ടുകള്‍ ഒക്‌ടോബര്‍ 23 നകവും പ്രൊഫ.വി ഗോപിനാഥന്‍, ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് കണ്‍വീനര്‍, ശ്രീരാഗം, ചിന്‍മയ കോളനി,വിദ്യാനഗര്‍ പി.ഒ,കാസര്‍കോട് 671123 എന്ന വിലാസത്തില്‍ എത്തിക്കണം.(ഫോണ്‍: 9446281854) കൂടുതല്‍ വിവരങ്ങള്‍ക്ക്  പി.സന്തോഷ്‌കുമാര്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ 9496695041. പരിസ്ഥിതിസംരക്ഷണം,ശുചിത്വം, ആരോഗ്യസുരക്ഷ തുടങ്ങി ബന്ധപ്പെട്ടവയാണ് വിഷയങ്ങള്‍.

date