Skip to main content

അറിയിപ്പുകൾ

മത്സരം സംഘടിപ്പിക്കും
                                                                                                                                                                          ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയുടെയും കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയതല കൈത്തറി വസ്ത്ര ഫാഷന്‍ ഷോ  ഡ്രീം വേവ് സീസണ്‍-മൂന്ന് 2025 ജനുവരി അവസാന വാരത്തില്‍ മത്സരം സംഘടിപ്പിക്കുന്നു.ഫാഷന്‍ഷോയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളള കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ട് ടീമംഗങ്ങള്‍ ഡിസംബര്‍ 31-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.വിശദ വിവരങ്ങള്‍ക്ക് www.iihtkannur.ac.in /ccfdkannur.ac.in  എന്നീ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

തൊഴില്‍ പരിശീലനം

ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള കളമശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യൂണിറ്റി ഡവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.യോഗ്യത പ്ലസ് ടു. സീറ്റ് പരിമിതം 
ഫോണ്‍ :8848276418, 7356330466

ടെക്‌നിക്കല്‍ അസിസ്റ്റന്റ്   അപേക്ഷ ക്ഷണിച്ചു 
                                                                                                                                                                                       ഐ എച്ച് ആര്‍ ഡി എറണാകുളം റീജിയണല്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ പദ്ധതികളിലേക്ക്  താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ  ക്ഷണിച്ചു. 
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മൂന്നുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍  ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ് ) 

അഭിലഷണീയ യോഗ്യത: രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ്  apply4ecourtproject@gmail.com എന്ന മെയില്‍ ഐഡിയില്‍  ഡിസംബര്‍  15  ന് മുമ്പ് അയക്കണം. 
ഫോണ്‍: 0484 2337838

താല്‍പര്യപത്രം ക്ഷണിച്ചു

പ്രാദേശിക സാമ്പത്തിക വികസനത്തിന് കീഴിലുള്ള ഒ എല്‍ ഒ പി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ഏജന്‍സികളെ കണ്ടെത്തുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു.താല്‍പര്യമുള്ള ഏജന്‍സികള്‍ ഡിസംബര്‍ 15 നകം ബന്ധപ്പെടുക. 
ഫോണ്‍-9447707865 9744051377. 

വാഹനങ്ങള്‍ ലേലം ചെയ്യും

കൊച്ചി സിറ്റി പോലീസ് യൂണിറ്റിലെ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് എല്‍ഫോഴ്‌സ്മെന്റ്  വിങ്ങിന്റെ പരിസരത്തും, ഉദയംപേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും, ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലുമായി അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചു വരുന്ന ഏഴ് വാഹനങ്ങള്‍, പൊതുമേഖലാ സ്ഥാപനമായ എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com വെബ് സൈറ്റ് മുഖേന ലേലം ചെയ്യും.ഡിസംബര്‍ 10-ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ലേലം നടത്തും.

ടെന്‍ഡര്‍ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് ഈസ്റ്റ്മാറാടി സ്‌കൂളില്‍ ആരംഭിക്കുന്ന സി.സി.ടി.വി. ഇന്‍സ്റ്റ ലേഷന്‍ ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23-ന് വൈകിട്ട് നാല് വരെ. 

താല്‍പര്യപത്രം ക്ഷണിച്ചു 

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫിന്റെ മത്സ്യത്തൊഴിലാളി വനിത ജീവനോപാധി പദ്ധതികളുടെ ഫീല്‍ഡ് തലത്തിലുള്ള നിര്‍വ്വഹണത്തിനായി സാഫ് പദ്ധതികളില്‍ പ്രവൃത്തി പരിചയമുളള ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. വെബ്‌സൈറ്റ് www.safkerala.org
ഫോണ്‍ : 0484- 2607643, 2964238

date