Skip to main content

നിലമ്പൂര്‍ ഹണി മ്യൂസിയം വിപുലീകരിക്കുന്നു

കേരള ഖാദി ഗ്രാമ വ്യവസാ ബോര്‍ഡിന്റെ കീഴില്‍ നിലമ്പൂര്‍ കരിമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹണി മ്യൂസിയം കൂടുതല്‍ വിപുലമാക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള തേന്‍ സംഭരണവും സംസ്‌കരണവും ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം ഒരുക്കുന്നത്.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നിലമ്പൂര്‍ മേഖലയുടെ സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തി ഹണിപാര്‍ക്ക്, തേനീച്ച കര്‍ഷകര്‍ക്കും ഗവേഷകര്‍ക്കും ഉപകാരപ്രദമാവുന്ന രീതിയില്‍ ഹണി ഗ്രേഡ് - സ്‌പെസിഫിക്കേഷന്‍, കര്‍ഷകര്‍ക്കുള്ള ഉപകരണങ്ങള്‍, തേനീച്ചയുടെ ജീവിത രീതി, തിയറ്റര്‍, എപ്പി കള്‍ച്ചര്‍ മ്യൂസിയം എന്നിവ പുതിയ മ്യസിയത്തിലുണ്ടാവും. പദ്ധതിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13ന് രാവിലെ 11.30ന് കരിമ്പുഴയില്‍ യോഗം ചേരും.

 

date