കുടുംബശ്രീ ബാലപാർലമെൻറ് സമാപിച്ചു
എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ ജില്ലാതല ബാലപാർലമെന്റ് കുട്ടികൾക്ക് വേറിട്ട അനുഭവം പകർന്നു. കുട്ടികളിലെ പൗരത്വ ബോധം വളർത്തുക, കുട്ടികൾക്ക് പാർലമെന്ററി സംവിധാനവും അതിന്റെ പ്രവർത്തനങ്ങളും ബോധ്യപ്പെടുത്തുക, കുട്ടികളുടെ പ്രശ്നങ്ങളും അവകാശങ്ങളും ഭരണ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതാണ് ബാല പാർലമെന്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കൊച്ചി കോർപറേഷൻ കൗൺസിൽ ഹാളിൽ ആയിരുന്നു ബാല പാർലമെന്റ് സമ്മേളിച്ചത്.
പാർലമെന്റ് അംഗമായിരുന്ന സീതാറാം യെച്ചൂരിക്ക് അനുശോചനം അറിയിച്ചാണ് സഭയുടെ നടപടി ക്രമങ്ങൾ ആരംഭിച്ചത്.
ഡിജിറ്റൽ ഇന്ത്യ,ആരോഗ്യപരിരക്ഷ പദ്ധതികൾ,കായിക വിനോദ വിജ്ഞാന പരിപാടികൾ,ബാല സൗഹൃദ പഞ്ചായത്ത്, ഭവന ഇടങ്ങൾ, എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന വിഷയങ്ങൾക്കെല്ലാം ബാലപാർലമെന്റ് പ്രാധാന്യം നൽകി.
ഉന്നതമായ കാര്യ നിർവഹണത്തിന് എളിമ ആദ്യം എന്ന സന്ദേശം അംഗങ്ങൾക്കു നൽകി കോർപറേഷൻ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
പി ആർ റെനീഷ് ഉദ്ഘാടനം നിർവഹിച്ചു.
ബാലസഭ പ്രതിനിധി അനുശ്രീ രാജേഷ് സ്വാഗതം പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി എം റെജീന അധ്യക്ഷത വഹിച്ച പരിപാടിയിൽ
കെ സി അനുമോൾ (അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ),വിനു ജോസഫ്
(സീനിയർ സൂപ്രണ്ട് എൽഎസ്ജിഡി,ജെ ഡി ഓഫീസ് ),മേരി മിനി (കൊച്ചി ഈസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ),
നബിസാ ലത്തീഫ്(കൊച്ചി വെസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ),
ടി. കെ അബ്ദുൾ റഹീം(സംസ്ഥാനതല ബാലസഭ റിസോഴ്സ് പേഴ്സൺ)
അജിത ഷാജി, സിന്ധു ജയൻ
(ജില്ലാതല ബാലസഭ റിസോഴ്സ് പേഴ്സൺമാർ ) എന്നിവർ കുട്ടികളോട്
സംസാരിച്ചു.
സാമൂഹ്യവികസന ജില്ലാ പ്രോഗ്രാം മാനേജരായ പൊന്നി കണ്ണൻ നന്ദി പറഞ്ഞു.
ബാലസഭ പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ:
പ്രസിഡന്റ്: അനുശ്രീ രാജേഷ്( മൂവാറ്റുപുഴ)
പ്രധാനമന്ത്രി: അജയ് അഭിലാഷ്( നായരമ്പലം)
പ്രതിപക്ഷ നേതാവ്: വൈഗ അജിത്
സ്പീക്കർ: അഞ്ജന (ചൂർണിക്കര)
ചീഫ് മാർഷൽ : ഹസീന യൂനസ് (നെല്ലിക്കുഴി)
ആരോഗ്യമന്ത്രി / ശുചിത്വം: ശ്രീഷ ഷോബിന്‍സ് (ഞാറയ്ക്കൽ)
വിദ്യാഭ്യാസ മന്ത്രി: എം എ അപർണ്ണ (കൊച്ചി വെസ്റ്റ്)
സാമൂഹിക നീതി/ വനിത ശിശു വികസനം വകുപ്പ് മന്ത്രി :റിദ മറിയം (കീഴ്മാട്)
ആഭ്യന്തരമന്ത്രി : നിഹാല ഫർഹാത്ത് (പെരുമ്പാവൂർ)
പരിസ്ഥിതി/കൃഷി മന്ത്രി : ഇ എം അനയ്( പള്ളിപ്പുറം)
കായിക/കലാസാംസ്കാരിക വകുപ്പ് മന്ത്രി : ദിയ ഷൈജു (പൂതൃക്ക).
കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ബാലപഞ്ചായത്ത് സംഘടിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബാലപാർലമെന്റിൽ പങ്കെടുത്തത്. ഇവിടെ നിന്നും
തിരഞ്ഞെടുക്കപ്പെട്ടവർ
ഡിസംബർ 28 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാലപാർലമെന്റിൽ പങ്കെടുക്കും.
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവും പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കുന്ന തരത്തിൽ ആയിരുന്നു പരിശീലനങ്ങൾ.
- Log in to post comments