Skip to main content

തിമിര വിമുക്തമാകാൻ എറണാകുളം

ഒരു വർഷത്തിനുള്ളിൽ എറണാകുളം ജില്ലയെ സമ്പൂർണ്ണ തിമിര വിമുക്തമാക്കുക എന്ന ലക്ഷ്യത്തിനു തുടക്കമിട്ടുള്ള ദ്യഷ്ടി 2024-25 ന്റെ ഉദ്ഘാടനം ആലുവ യൂ.സി. കോളേജ് വി.എം.എ. ഹാളിൽ വ്യവസായ മന്തി പി രാജീവ് നിർവഹിച്ചു.  

 

 മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീമും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ വജ്ര ജൂബിലി ലോഗോ തപാൽ സ്റ്റാമ്പ് മന്ത്രി പ്രകാശനം ചെയ്തു. 

കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്രം അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡയറക്ടർ തോമസ് വൈക്കത്തു പറമ്പിലിന് കൈമാറി.  

 

പ്രിൻസിപ്പൽ ഡോ മിനി ആലീസ് അധ്യക്ഷയായ ചടങ്ങിൽ, വാർഡ് മെമ്പർ ഇ എം അബ്ദുൽസലാം, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, മഹാത്മാഗാന്ധി നാഷണൽ സർവീസ് സ്കീം കോഡിനേറ്റർ ഡോ എൻ ശിവദാസൻ , ഗ്ലോക്കോമ വിഭാഗം മേധാവി കെ ഗിരിജ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അജലേഷ് ബി നായർ , നാഷണൽ സർവീസ് സ്കീം ജില്ലാ കോ ഓഡിനേറ്റർ ഫാ. എൽദോസ് കെ ജോയ് എന്നിവർ പങ്കെടുത്തു.

 

ദ്യഷ്ടി 2024 -25 ന്റെ ഭാഗമായി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയ, സൗജന്യ കേൾവി പരിശോധന,അർഹരായവർക്ക് സൗജന്യ സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ( ഇ.എൻ.ടി.- ഒ.പി.) എന്നീ സൗകര്യങ്ങളും ലഭ്യമാക്കും.

date