പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേ൪ന്ന ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം നൽകിയത്. ഹെത്ത് ഗ്രാന്റ് പദ്ധതികൾക്കായി ഭേദഗതി സമ൪പ്പിച്ച മൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന പുരോഗതി വിലയിരുത്താനും യോഗം തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങൾ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾ വേഗത്തിൽ നടപ്പാക്കാ൯ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാനോജ് മൂത്തേട൯ പറഞ്ഞു. പദ്ധതി തുക വിനിയോഗത്തിലും ജില്ലാ ഇനിയും മുന്നോട്ട് പോകാനുണ്ട്. പദ്ധതി തുക വിനിയോഗം വേഗത്തിലാക്കാനും അദ്ദേഹം നി൪ദേശിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാ൪, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
- Log in to post comments