Skip to main content

അറിയിപ്പുകൾ 1

കുടുംബശ്രീ സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുടുംബശ്രീ സ്വയം തൊഴിൽ വായ്പയ്ക്ക് (5,00,000. വരെ) 18 നും 55 നും ഇടയിൽ പ്രായമുള്ള പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ട വനിതാ അംഗങ്ങൾ മാത്രം ഉൾപ്പെട്ട കുടുംബശ്രീ, സ്വാശ്രയ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ വൈറ്റിലയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ 0484232663; 9400068507.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇൻറ്റേൺഷിപ്പോടു കൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു  കഴിഞ്ഞവ൪ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ 7994926081.

date