അറിയിപ്പുകൾ 2
ടെൻഡറുകൾ ക്ഷണിച്ചു
ജില്ലയിൽ ഇടപ്പളളി ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിനു താത്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23-ന് ഉച്ചക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0484-2421383.
കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലുള്ള 2024 ഒക്ടോബർ വരെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷ൯ നടത്തിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഡിസംബർ 11 ന് ബുധനാഴ്ച മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി - പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജിയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻറർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആലുവ വിലാസത്തിലോ 8136802304 നമ്പറിലോ ബന്ധപ്പെടാം.
- Log in to post comments