Skip to main content

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസാഭാ സമിതി 16 ന് ജില്ലയിൽ

കേരള നിയമസഭ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി ഡിസംബർ 16 ന് തിങ്കളാഴ്ച  രാവിലെ 10.30 ന് ജില്ലയിലെ അരൂക്കറ്റി, പാണാവള്ളി, പൂച്ചാക്കൽ, തണ്ണീർമുക്കം, മുഹമ്മ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന്  രണ്ട്  മണിക്ക് തണ്ണീർമുക്കം കെ. റ്റി.ഡി.സി കോൺഫറൻസ് ഹാളിൽ സമിതി യോഗം ചേരും. 
ഉൾനാടൻ മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വേമ്പനാട്ടു കായൽ ഉൾപ്പെടെയുള്ള ഉൾനാടൻ ജലാശയങ്ങളിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ചും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. മത്സ്യ- അനുബന്ധ തൊഴിലാളികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പുതിയ പരാതികളും സ്വീകരിക്കും.

date