Post Category
കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപുകള്‍ വിതരണം: അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ടോക്കിംഗ് ഹിയറിംഗ് സോഫ്റ്റ്‌വെയറുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു .പദ്ധതിയുടെ ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും മുപ്പത് വയസ്സ് തികയാത്തവരുമായ വ്യക്തികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 0477-2253870, 2252496.
date
- Log in to post comments