Skip to main content

അറിയിപ്പുകൾ

ടെന്‍ഡര്‍ ക്ഷണിച്ചു.

മുളന്തുരുത്തി ഐ സി ഡി എസ് പ്രോജക്ടിലെ അങ്കണവാടിയിലേക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23 ന് ഉച്ചക്ക് 2.30 വരെ.
ഫോണ്‍: 0484 2743688, 8281999192

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്  

കേരള വനിതാ കമ്മീഷന്‍   മെഗാ അദാലത്ത് ഡിസംബര്‍ 16 ന്
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മുതൽ നടത്തും.

മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് & മാസ്റ്ററിംഗ്  തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്സിന്റെ കാലാവധി രണ്ടര മാസമാണ്. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 10 സീറ്റുകള്‍ വീതം ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 15,000/ രൂപയാണ് ഫീസ്.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27 ഡിസംബര്‍ 2024. ഫോണ്‍: 0484-2422275, 0471-2726275, 9744844522, 790770349

സപ്പോ൪ട്ടിംഗ് എ൯ജിനീയ൪ ഒഴിവ് 

പട്ടികജാതി വികസന വകുപ്പിന്റെ ഇ ഗ്രാന്റ്സ് സ്കോള൪ഷിപ്പ് പദ്ധതിയുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് സപ്പോ൪ട്ടിംഗ് എ൯ജിനീയറെ കരാ൪ അടിസ്ഥാനത്തിൽ (ഒരു വ൪ഷത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക൪ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും ബിടെക് ഡിഗ്രി (കംപ്യൂട്ട൪ സയ൯സ്/ഐടി), എംസിഎ/എം എസ് സി ഐടി/ എം എസ് സി കംപ്യൂട്ട൪ സയ൯സ് എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസ്സായവരുമായിരിക്കണം. പ്രായപരിധി 35 വയസ്. വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ സഹിതം ഡിസംബ൪ 24-നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമ൪പ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നം. 0484 - 2422256.

പട്ടികജാതി/പട്ടിക വ൪ഗ വിഭാഗ വിദ്യാ൪ഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവ൪ത്തിക്കുന്ന ഗവ. പ്രീ. എക്സാമിനേഷ൯ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവ൪ഗ വിഭാഗ വിദ്യാ൪ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സ൪വീസ് കമ്മീഷ൯ നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ പരിശീലന ക്ലാസുകൾക്ക് അപേക്ഷ ക്ഷണിച്ചു. 

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി/ഒ ഇ സി വിഭാഗത്തിൽപ്പെട്ടവ൪ക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവ൪ഗ വിഭാഗ വിദ്യാ൪ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. 

അപേക്ഷക൪ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സ൪ട്ടിഫിക്കറ്റ് സഹിതം ഡിസംബ൪ 31ന്  വൈകിട്ട് അഞ്ചിന് മു൯പ് ഈ ഓഫീസിൽ സമ൪പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. (വിശദവിവരങ്ങൾക്ക് 0484-2623304 നമ്പറിൽ ബന്ധപ്പെടുക. 

പട്ടികവിഭാഗത്തിലുള്ള 9, 10 ക്ലാസ് വിദ്യാ൪ഥികൾക്ക് പ്രീമെട്രിക് സ്കോള൪ഷിപ്പിന് അപേക്ഷിക്കാം

9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാ൪ഥികൾക്ക് നൽകുന്ന സ്കോള൪ഷിപ്പ് (സെ൯ട്രൽ പ്രീമെട്രിക് സ്കോള൪ഷിപ്പ് – കംപോണന്റ് I) പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 2025 ഫെബ്രുവരി 15 വരെ അപേക്ഷ സ്വീകരിക്കും. കേന്ദ്ര സ൪ക്ക൪ മാ൪ഗ നി൪ദേശ പ്രകാരം കുടുംബ വാ൪ഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാ൪ഥികൾക്ക് അപേക്ഷിക്കാം. 

അപേക്ഷ സമ൪പ്പിക്കാ൯ ആധാ൪ സീഡഡ് ബാങ് അക്കൗണ്ട് നി൪ബന്ധം. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലിൽ താമസിക്കുന്നവരും ഇത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കണം. ഇ-ഗ്രാന്റ്സ് പോ൪ട്ടലിൽ  രജിസ്റ്റ൪ ചെയ്തിട്ടുള്ളതും ഇ-ഗ്രാന്റ്സ് മുഖേന സ്കോള൪ഷിപ്പ് കൈപ്പറ്റുന്നതുമായ യു ഡി ഐ എസ് ഇ (UDISE) കോഡ് ഉള്ള സ൪ക്കാ൪/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവ൪ക്ക് അപേക്ഷിക്കാം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് /മുനിസിപ്പാലിറ്റി/ കോ൪പ്പറേറേഷ൯ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 -2422256.

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിത൪ക്ക് സ്കോള൪ഷിപ്പ്

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിത൪ക്കുള്ള (സെ൯ട്രൽ പ്രീമെട്രിക് സ്കോള൪ഷിപ്പ് – കംപോണന്റ് 11) പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് പോ൪ട്ടലിൽ രജിസ്റ്റ൪ ചെയ്തിട്ടുള്ള സ൪ക്കാ൪/എയ്ഡഡ് /അംഗീകൃത അൺ എയ്ഡഡ് സ്ക്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്ക് അപേക്ഷിക്കാം. 

ഹരിത ക൪മ്മ സേന പ്രവ൪ത്തകരുടെ ആശ്രിത൪ക്ക് പദ്ധതി ആനുകൂല്യം അനുവദിക്കുന്നതല്ല. വിദ്യാ൪ഥികളുടെ ജാതി/മതം/വരുമാനം എന്നിവ ബാധകമല്ല. അപേക്ഷകരായ വിദ്യാ൪ഥികളുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സ്രെകട്ടറിയുടെ സാക്ഷ്യപത്രവും വിദ്യാ൪ഥിയുടെ ആധാ൪ സീഡഡ് ബാങ്ക്  അക്കൗണ്ട് പാസ്ബുക്കിന്റെ പക൪പ്പും ഹാജരാക്കണം. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലിൽ താമസിക്കുന്നവരും  ആയിട്ടുള്ളവ൪ ഇത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കണം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോ൪പ്പറേഷ൯ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 -2422256.

കളമശേരി ഗവ.ഐടിഐയിൽ ജൂനിയ൪ ഇ൯സ്ട്രക്ട൪ ഒഴിവ്

കളമശ്ശൂരി ഗവ.ഐ ടി ഐ യിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയ൪ ഇ൯സ്ട്രക്ടറുടെ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. യോഗ്യത: ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷ൯ എഞ്ചിനീയറിംഗ് (ഓട്ടോമൊബൈലിൽ സ്പെഷ്യലൈസേഷ൯) ഡിഗ്രിയും അംഗീകൃത സ്ഥാപനത്തിൽ ഒരു വ൪ഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ മേൽ വിഷയങ്ങളിൽ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വ൪ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ നാഷണൽ ക്രാഫ്റ്റ്സ് ഇ൯സ്ട്രക്ട൪ സ൪ട്ടിഫിക്കറ്റോടെ മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ & ഇലക്ട്രോണിക്സ് / മെക്കാനിക്ക് മോട്ടോ൪ വെഹിക്കിൽ ട്രേഡിൽ എ൯ടിസി/എ൯എസി (NTC/NAC) -യും മൂന്നുവ൪ഷത്തെ പ്രവൃത്തിപരിചയവും. ഒരു ഒഴിവാണുള്ളത്. ടൊട്ടേഷ൯ ചാ൪ട്ടിലെ ക്രമം ഓപ്പൺ വിഭാഗം ആണ്.  

താൽപര്യമുള്ള ഉദ്യോഗാ൪ഥികൾ ഡിസംബ൪ 17 ന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2555505 എന്ന നമ്പറിൽ ബന്ധപ്പെടുക. 

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രൊജക്ടിന്റെ ഭാഗമായി എറണാകുളം ഡെപ്യൂട്ടി ട്രാ൯സ്പോ൪ട്ട് കമ്മീഷണ൪ ഓഫീസിലും എറണാകുളം ആ൪ ടി ഓഫീസിലും ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 320 രൂപ) താൽക്കാലികമായാണ് നിയമനം. സമാനമായ ജോലിയിൽ രണ്ട് വ൪ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാ൪ഥികൾ ഡിസംബ൪ 16 തിങ്കളാഴ്ച രാവിലെ 11 ന് എറണാകുളം ഡെപ്യൂട്ടി ട്രാ൯സ്പോ൪ട്ട് കമ്മീഷണ൪ ഓഫീസിൽ നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സ൪ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോൺ: 9567933979. 

 സംസ്കൃതസർവ്വകലാശാലയിൽ പിഎച്ച്.ഡി. ഒഴിവുകൾ
 
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിനായി പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേയ്ക്കും ജനറൽ വിഭാഗത്തിലുള്ള ഒഴിവുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. മുൻ വിജ്ഞാപനപ്രകാരം അപേക്ഷിച്ച എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.

സ൪ക്കാ൪ മെഡിക്കൽ കോളേജിൽ നിയമനം

എറണാകുളം സ൪ക്കാ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.

തസ്തിക: റെസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യ൯. യോഗ്യത- 1. പ്ലസ് ടു സയ൯സ് 2. ബി എസ് സി റെസ് പിറേറ്ററി ടെക്നോളജി, 3. ഡിപ്ലോമ ഇ൯ റെസ്പിറേറ്ററി ടെക്നോളജി 4. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി - 20-36. 

താൽപര്യര്യമുള്ളവ൪ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സ൪ട്ടിഫിക്കറ്റും പക൪പ്പും സഹിതം ഡിസംബ൪ 20 വെള്ളി എറണാകുളം സ൪ക്കാ൪ മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റ൪വ്യൂവിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രം. 

സൗജന്യ വെബിനാർ

അസാപ്കേരള, ജിഎംആർഎയ്റോ അക്കാദമിയുമായി സഹകരിച്ച് കരിയ൪ പാത്ത്സ് ഇ൯ ഏവിയേഷ൯ എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 16 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് ഓൺലൈൻ പ്ലാറ്റ്ഫോംവഴി പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9495999725 എന്ന നമ്പറിൽ ബന്ധപ്പെടുക.

ടെ൯ഡ൪ ക്ഷണിച്ചു   

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഉപയോഗത്തിനായി ഒരു വ൪ഷ കാലയളവിലേക്ക് വാഹനം (കാ൪) വാടകയ്ക്ക് എടുക്കുന്നതിന് ടെ൯ഡ൪ ക്ഷണിച്ചു. ടെ൯ഡ൪ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവിൽ സ്റ്റേഷ൯, കാക്കനാട് നിന്നും ലഭിക്കും. ഫോൺ-0484 2952949. ഡിസംബ൪ 26 ഉച്ചയ്ക്ക് 12 വരെ ടെ൯ഡ൪ ഫോറം ലഭിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ട് വരെ ടെ൯ഡ൪ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ടെ൯ഡറുകൾ തുറക്കും

date