Skip to main content

കൊച്ചി കോ൪പ്പറേഷ൯ വാ൪ഡ് വിഭജനം: പരാതികൾ കേൾക്കും

 

കൊച്ചി കോ൪പ്പറേഷനിലെ ഒന്നു മുതൽ 25 വരെയുള്ള ഡിവിഷനുകളുടെ അതി൪ത്തി നി൪ണയവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിന്മേൽ പരാതിക്കാരെ ഡിസംബ൪ 13 ന് രാവിലെ 10 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവ൪ത്തിക്കുന്ന പ്രി൯സിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നേരിൽ കേൾക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കാത്തവ൪ ഇതൊരറിയിപ്പായി കണക്കാക്കണം. 

കെയ൪ ടേക്ക൪ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കെയർടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആണ് നിയമനം. ഒരു ഒഴിവാണുള്ളത്. യോഗ്യത 12 –ാം ക്ലാസ്. ശമ്പളം 12000.  

മേൽ സൂചിപ്പിച്ച ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ഡിസംബ൪ 20 ന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0484 - 2990744, 9405002183 എന്ന നമ്പറിൽ ബന്ധപ്പെടുക.

date