Skip to main content

അറിയിപ്പുകൾ

 

ഇടപ്പള്ളി ബ്ലോക്കുതല കേരളോത്സവം

 

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കുതല കേരളോത്സവം ഡിസംബ൪ 14, 15 തീയതികളിൽ എളങ്കുന്നപ്പുഴ, മുളവുകാട്, ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കലാമത്സരങ്ങൾ 14 ന് രാവിലെ 9 മുതൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങൾ വല്ലാ൪പാടത്തും നടക്കും. സമാപന സമ്മേളനം 15 ന് വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.എ൯. ഉണ്ണികൃഷ്ണ൯ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

 

ടെ൯ഡ൪

 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ഇടപ്പളളി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ 127 അങ്കണവാടികളിലേക്ക് 2023-24 വ൪ഷം കണ്ടിജ൯സി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെ൯ഡ൪ ക്ഷണിച്ചു. ടെ൯ഡ൪ സമ൪പ്പിക്കേണ്ട അവസാന തീയതി ഡിസംബ൪ 26 ഉച്ചയ്ക്ക് രണ്ട്. ടെ൯ഡ൪ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകിട്ട് 4.30 നും ഇടയിൽ കളമശേരി നജാത്ത് നഗറിലുളള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന ഇടപ്പള്ളി (അഡീഷണൽ) ശിശു വികസന പദ്ധതി ഓഫീസിൽ നേരിട്ടോ 9188959723 എന്ന നമ്പറിലോ ബന്ധപ്പെടുക.

date