അക്വാകൾച്ചറിന്റെ പ്രാധാന്യം വിവരിച്ച് സെമിനാർ
ഫോക് ലോർ ഫെസ്റ്റിനോടനുബന്ധിച്ച വൈപ്പിൻ ക്ലൈമറ്റ് റൗണ്ട് ടേബിൾ സെമിനാറിൽ അക്വാകൾച്ചറിന്റെ പ്രധാന്യം വിവരിച്ച് സെമിനാർ. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഉപയോഗിച്ച് പ്ലാൻ @ എർത്ത് സംഘടിപ്പിച്ച 'അക്വാ കൾച്ചറും ഫിഷ് ഫാമിംഗും' എന്ന സെമിനാറിൽ അക്വാകൾച്ചറിന്റെ പ്രാധാന്യവും വിവിധ ഇനങ്ങളും ഉപയോഗിച്ച സ്പീഷിസുകളും ഉൾപ്പെടെ വിശദീകരിച്ചു.
കുഫോസ് റിസർച്ച് കൗൺസിൽ അംഗമായ സി കെ സുധാകരൻ അക്വാ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ വിവരിച്ചു. വയലുകൾ കൃഷിക്കു മാത്രമായല്ലാതെ മത്സ്യം വളർത്താനും വിട്ടു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ 3000 ലേറെ തരം മീനുകൾ ഉണ്ടെന്ന് ഞാറക്കൽ ഫിഷ് ഫാം മാനേജർ ഇ കെ അഭിജിത്ത് സെമിനാറിൽ പറഞ്ഞു. അക്വാകൾച്ചർ എന്നാൽ മത്സൃ കൃഷി മാത്രമല്ല; വെള്ളത്തിൽ കൃഷി ചെയ്യുന്ന എല്ലാം ഉൾപ്പെടും. രാസവസ്തുക്കൾ ഉപയോഗിക്കാനാകില്ല എന്നതിനാൽ ഇന്റഗ്രേറ്റഡ് ഫാമിംഗിനെ വിശ്വസിക്കാം. രാസവസ്തുക്കൾ ഉപയോഗിച്ചാൽ മത്സ്യങ്ങൾ ചത്തുപോകുമെന്നും അഭിജിത്ത് പറഞ്ഞു.
കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് സംഘം നടത്തിയ റോബോട്ടിക്സ് വർക്ഷോപ്പ് ഏറെ ആകർഷകമായി. (പിആ൪ഒ)
- Log in to post comments