കിൻഫ്ര എക്സിബിഷൻ സെൻ്ററിനോട് ചേർന്ന് കൺവെൻഷൻ സെൻ്റർ അടുത്തമാസം യാഥാർത്ഥ്യമാകും: മന്ത്രി പി രാജീവ്
കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിനോട് ചേർന്ന് കൺവെൻഷൻ സെൻ്റർ 2025 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കേരള സംസ്ഥാന ചെറുകിട വ്യവസായ സംരംഭക അസോസിയേഷൻ്റെയും വ്യവസായ വകുപ്പിന്റെയും സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭക (എം എസ് എം ഇ) മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ കാക്കനാട് കി൯ഫ്ര എക്സിബിഷ൯ സെന്ററിൽ സംഘടിപ്പിച്ച ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദ൪ശനം 2024 ന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് തന്നെ സർക്കാർതലത്തിൽ ഒരു സ്ഥിരം എക്സിബിഷൻ കേന്ദ്രം വേണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവർഷം അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകളുടെ സിഇഒയെ ഏകജാലക ക്ലിയറൻസ് ബോർഡിൽ സ്ഥിരം അംഗമാക്കി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- Log in to post comments