Skip to main content

ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 17ന്

ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഡിസംബർ 17ന് വൈകീട്ടള നാല് മണിക്ക് നടക്കും. സംസ്ഥാന സ്‌പോർട്‌സ്,യുവജനകാര്യ ഡയറക്ടർ വിഷ്ണുരാജ് ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ ജവഹര്‍‌സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്താണ് സംഘാടക സമിതി ഓഫിസ്.ഡിസംബർ 31 മുതൽ 2025 ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യഷിപ്പ്.

date