അറിയിപ്പുകൾ |
മികച്ച കോളേജ് മാഗസിനുകള്‍ക്കു
കേരള മീഡിയ അക്കാദമി അവാര്‍ഡ്:
ജനുവരി 15 വരെ അപേക്ഷിക്കാം
കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് എന്‍ട്രികള്‍ ജനുവരി 15 വരെ സമര്‍പ്പിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023-2024 അദ്ധ്യയനവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.
താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ 2024 ജനുവരി 15-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോണ്‍: 0484-2422068, 0471-2726275) എന്ന വിലാസത്തിലും ഇ-മാഗസിനുകള്‍ mediaclub.gov@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കുക.
മീഡിയ അക്കാദമി ഫെലോഷിപ്പിന്
അപേക്ഷ ക്ഷണിച്ചു
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.
സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണു ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്‍ണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org).
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275 എന്ന നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷയും സിനോപ്സിസും 2024 ജനുവരി 20-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ലഭിക
അനസ്‌തേഷ്യ വിഭാഗത്തിലേക്കു നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതി അനസ്‌തേഷ്യ വിഭാഗത്തിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികയിലേക്കു നിയമനം നടത്തുന്നു. തസ്തിക: ട്രെയിനി അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ (ഒരുവര്‍ഷം), ഒഴിവ് 4, യോഗ്യത: പ്‌ളസ്ടു സയന്‍സ്, ഓപ്പറേഷന്‍ തീയേറ്റര്‍, അനസ്‌തേഷ്യ ടെക്‌നോളജിയില്‍ ഡിപ്‌ളോമ, ഡിഎംഇ രജിസ്‌ട്രേഷന്‍ എന്നിവ. പ്രായപരിധി: 01-01-2024 ന് 18 മുതല്‍ 36 വയസ് വരെ.
താലര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 27ന് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം 10.30 മുതല്‍ 11. 00 വരെ രജിസ്‌ട്രേഷന്‍. ഫോണ്‍ : 0484 2754000
സ്കിൽല്‍ ട്രെയിനര്‍ നിയമനം
സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങളില്‍ ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് തസതികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരളം, എറണാകുളം, എസ് ആര്‍വി (ഡി) എല്‍പി സ്‌കൂള്‍ കാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം 682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. ഫോണ്‍- 0484 2962041
ഇടമലയാര്‍ കനാലുകള്‍ ഡിസംബര്‍ 23ന് തുറക്കും
എറണാകുളം ജില്ലയിലെ അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മഞ്ഞപ്ര, തുറവൂര്‍, നെടുമ്പാശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെയും അങ്കമാലി മുന്‍സിപ്പാലിറ്റിയിലൂടെയും കടന്നുപോകുന്ന ഇടമലയാര്‍ ജലസേചന (ഐ.ഐ.പി) കനാലുകളിലൂടെയുള്ള ജലവിതരണം ഡിസംബര്‍ 23 മുതല്‍ ആരംഭിക്കുമെന്ന്
ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍ ഒന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ടെന്‍ഡറുകള്‍ ക്ഷണിച്ചു
നോര്‍ത്ത് പറവൂര്‍ ഐസിഡിഎസ് പ്രൊജക്ടിനു കീഴിലെ 179 അംഗനവാടികളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 31 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0484 2448803
കോതമംഗലം ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ 130 അങ്കണവാടികളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 06 രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്കു കോതമംഗലം ഐസിഡിഎസ് ഓഫീസില്‍ പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ -04885 2822372.
ലൈബ്രറി കോഴ്‌സ് പ്രവേശനം
പാലക്കാട് അയലൂര്‍ ഐഎച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലെഡ് സയന്‍സ് അയലൂരില്‍ ഗവ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് (CCLI-S, 6 മാസം, യോഗ്യത +2 ) പ്രവേശനം. എസ്‌സി, എസ്ടി, ഒഇസി്ക്കു ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. അവസാന തിയ്യതി ഡിസംബര്‍ 31. ഫോണ്‍: 9446748043, 8547005029
- Log in to post comments