Post Category
കള്ള് ഷാപ്പുകളുടെ വില്‍പ്പന നടത്തും
പാലക്കാട് ഡിവിഷന്‍ ഉള്‍പ്പെടെ മധ്യമേഖലയിലെ തൃശ്ശൂര്‍, എറണാകുളം ഡിവിഷനുകളിലെ കള്ള് ഷാപ്പുകളുടെ ആറാംഘട്ട വില്‍പ്പന എക്സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്ഫോമില്‍ നടക്കുന്നതാണ്. പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം റേഞ്ചിലെ ഗ്രൂപ്പ് XI, തൃത്താല ഗ്രൂപ്പ് III, IX, പട്ടാമ്പി ഗ്രൂപ്പ് III, പാലക്കാട് ഗ്രൂപ്പ് IV, IX എന്നീ കള്ളു ഷാപ്പുകളുടെ വില്‍പ്പന ഡിസംബര്‍ 24 ന് നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്എക്സൈസ് വകുപ്പിന്റെ https://etoddy.keralaexcise.gov.in സന്ദര്‍ശിക്കുക. ഡിസംബര്‍ 20 വരെ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ അറിയിച്ചു.
date
- Log in to post comments