Post Category
സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ഇന്ന്(21)
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരോന്നതി പദ്ധതിയുടെ ഭാഗമായി പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച് ഡിസംബര്‍ 21 ന് ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റ് പിപി സംഗീത അധ്യക്ഷത വഹിക്കും. വണ്ടാനം മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനറല്‍ മെഡിസിന്‍, ത്വക്ക് രോഗം, നേത്രരോഗം, ഇഎന്‍ടി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ പരിശോധന ഉണ്ടായിരിക്കും.
പി.ആര്‍./എ.എല്‍.പി./2723)
date
- Log in to post comments