Post Category
സ്‌കൂൾ കലോത്സവ പ്രചാരണത്തിനു തുടക്കമായി
ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനു തുടക്കമായി. എസ് എം വി സ്‌കൂൾ മതിലിൽ ചുവരെഴുതിയാണ് കലോത്സവ പ്രചാരണത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടക്കമിട്ടത്. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഐ ബി സതീഷ് എംഎൽഎ പങ്കെടുത്തു.
പി.എൻ.എക്സ്. 5776/2024
date
- Log in to post comments