Post Category
ഇ ടെന്‍ഡര്‍ ക്ഷണിച്ചു
ചെങ്ങന്നൂര്‍, വെണ്‍മണി, കുടശ്ശനാട് പാതയില്‍ കത്തുകള്‍ കൊണ്ടുപോകുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വാണിജ്യവാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് തപാല്‍ വകുപ്പ് മാവേലിക്കര ഡിവിഷന്‍ ഓണ്‍ലൈന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ടര്‍മാരില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ടുവര്‍ഷത്തേക്കായിരിക്കും കരാര്‍. 1000 കി. ഗ്രാം ഭാരശേഷിയുള്ള, 5 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത നാലുചക്ര വാഹനമാണ് ആവശ്യം. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 02 വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479 2302290.
(പി.ആര്‍/എ.എല്‍.പി./2737)
date
- Log in to post comments