Post Category
സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26ന് മുഖ്യമന്ത്രി നിർവ്വഹിക്കും
വനിത ശിശുവികസന വകുപ്പിന് കീഴിലെ സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26ന് വൈകീട്ട് 4.30ന് മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്താകെ 30 സ്മാർട്ട് അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്യുന്നത്. മട്ടന്നൂരിൽ മുഖ്യമന്ത്രി നേരിട്ടും മറ്റിടങ്ങളിൽ ഓൺലൈനായുമാണ് ഉദ്ഘാടനം. വിശാലമായ ശിശുസൗഹൃദ ക്ലാസ് റൂം, ശിശുസൗഹൃദ ശുചിമുറികൾ, ആകർഷകമായ പെയിൻറിംഗുകൾ, സുരക്ഷിത ഫൈബർ ഫ്‌ളോറിംഗ്, കളിപ്പാട്ടങ്ങൾ എന്നിവ സ്മാർട്ട് അങ്കണവാടികളുടെ പ്രത്യേകതകളാണ്.
ചടങ്ങിൽ ആരോഗ്യം, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാവും. നിയമസഭ സ്പീക്കർ അഡ്വ. എഎൻ ഷംസീർ, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാവും. കെ കെ ശൈലജ ടീച്ചർ എംഎൽഎ സ്വാഗതം പറയും. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments