Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച 31ന്

കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച ഡിസംബര്‍ 31 ന് രാവിലെ 10ന് ്‌നടത്തുന്നു. സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പൊതു വിഭാഗത്തിലുള്ളവരേയും പരിഗണിക്കും. യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍- 04994256440.

date