ക്രിസ്തുമസ്- ന്യൂ ഇയര്‍ ഖാദി മേള; ജില്ലാ തല ഉദ്ഘാടനം 24ന്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് കാസര്‍കോട്് ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബര്‍ 23 മുതല്‍ 2025 ജനുവരി നാല് വരെ ക്രിസ്തുമസ്- ന്യൂ ഇയര്‍ ഖാദി മേള സംഘടിപ്പിക്കുന്നു. മേളയുടെ ജില്ലാ തല ഉദ്ഘാടനം 2024 ഡിസംബര്‍ 24 ന് 10.30ന് കാഞ്ഞങ്ങാട് രാംനഗര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു വിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ഖാദി ഉത്പന്നങ്ങള്‍ക്ക് മേളയില്‍ 30% വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. മേളയില്‍ വിവിധയിനം കുപ്പടം മുണ്ടുകള്‍, സില്‍ക് കോട്ടണ്‍ മസ്ലിന്‍ സാരികള്‍ ചുരിദാര്‍ മെറ്റീരിയല്‍, കോട്ടണ്‍ ബെഡ്, ബെഡ്ഷീറ്റ്, തലയണകള്‍, എന്നിവയ്ക്കു പുറമെ ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.
- Log in to post comments