Skip to main content

ക്രിസ്തുമസ്-പുതുവത്സരം: എക്‌സൈസ് പരിശോധന കര്‍ശനമാക്കി

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ ചന്ദ്രപാലന്‍ അറിയിച്ചു. 
    ഡിസംബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 05 വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കിയാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ദിവസം  മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.  ബാര്‍ ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍,ആയുര്‍വേദ ഡിസ്‌പെന്‍സറികല്‍ തുടങ്ങി ലൈസന്‍സുള്ള സ്ഥാപനങ്ങളെ പ്രത്യേകമായി നിരീക്ഷിക്കും.
    പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് പാരതികള്‍ കണ്‍ട്രോള്‍ റൂമിലോ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടോ അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.  
 കണ്‍ട്രോള്‍ റൂം നമ്പര്‍ 0471 2473149
 ടോള്‍ഫ്രീ നമ്പര്‍ 18004251727
 എക്‌സൈസ് ചെക്ക് പോസ്റ്റ് 0471 222 1776
അസി. എക്‌സൈസ് കമ്മിഷണര്‍ 0471 2312418
(പി.ആര്‍.പി 1952/2017)
 

date