Post Category
സോളാര്‍ റാന്തല്‍ ആവശ്യമുണ്ട്
അതിരപ്പിളളി ഗ്രാമപഞ്ചായത്തിലെ അരേക്കാപ്പ് ഊരുകൂട്ട അംഗങ്ങളായ വീരാന്‍കുടിയിലെ 8 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഗുണനിലവാരമുളള സോളാര്‍ റാന്തല്‍ (മൊബൈല്‍ ചാര്‍ജ്ജിംഗ്) വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 26 ന് വൈകീട്ട് 3 നകം ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം ഹാജരായ ക്വട്ടേഷണര്‍മാരുടെ സാന്നിദ്ധ്യത്തില്‍ വൈകീട്ട് 4 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. സര്‍ക്കാര്‍ ക്വട്ടേഷന് ബാധകമായ മുഴുവന്‍ നിയമങ്ങളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2706100.
date
- Log in to post comments