Skip to main content

കിര്‍ത്താട്‌സില്‍ റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍വ്യൂ

 

 കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസോസിയേറ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയവുമുള്ളവര്‍ കിര്‍ടാഡ്‌സ് വകുപ്പിന്റെ കോഴിക്കോട് ഓഫിസില്‍ ഒക്‌ടോബര്‍ 29ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിന് യോഗ്യത, വയസ്, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. 

ആന്ത്രോപ്പോളജി, നാച്യുറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് എന്നീ പ്രോജെക്ടുകളില്‍ ഓരോ ഒഴിവുകളാണ് ഉള്ളത്. യോഗ്യതയും വിശദാംശങ്ങളും ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ കിര്‍ടാഡ്‌സ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (www.kirtads.kerala.gov.in). അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പപി.ഒ കോഴിക്കോട് -673017 എന്ന വിലാസത്തിലോ, career.kirtads@gmail.comഎന്ന ഇമെയില്‍ വിലാസത്തിലോ ഒക്‌ടോബര്‍ 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. തപാലില്‍ അയക്കുന്ന അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും തസ്തികയുടേയും പേര് നിര്‍ബന്ധമായും എഴുതിയിരിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ അയയ്ക്കണം. ഇതേ തസ്തികകളിലേക്ക് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0495 2356805.

                   പി.എന്‍.എക്‌സ്.4603/18

date