Skip to main content
.

ആദിയാർപുരം ഇല്ലിക്കാനം പടി നിവാസികൾക്ക് കുടിവെള്ളം ലഭിക്കും

 

 

ഉടുമ്പൻചോല പാമ്പാടുംപാറ വില്ലേജ് ആദിയാർപുരം ഇല്ലിക്കാനംപടി ഭാഗത്ത് കുടിവെള്ളവിതരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ ഭൂജലവകുപ്പിനു നിർദ്ദേശം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. 

 

പട്ടികജാതി -വർഗ്ഗ വികസനവകുപ്പ് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് പ്രദേശത്ത് കുഴൽക്കിണർ നിർമിച്ചെങ്കിലും മോട്ടോർ, ടാങ്ക്, പൈപ്പ് ലൈനുകൾ എന്നിവ സ്ഥാപിച്ചിട്ടില്ല. അതിനാൽ കുടിവെള്ളവിതരണം നടക്കുന്നുമില്ല. തുടർന്നാണ് നാട്ടുകാർ ഒപ്പിട്ട് അദാലത്തിൽ പരാതി നൽകിയത്. പ്രശ്നം പരിഗണിച്ച മന്ത്രി അനുകൂലതീരുമാനം കൈക്കൊണ്ടതിൻ്റ സന്തോഷത്തിലാണ് പ്രദേശവാസികൾ.

 

ഫോട്ടോ : ആദിയാര്‍പുരം നിവാസികളുമായി മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു.

 

ബോര്‍വെല്‍ വീഡിയോ :
https://www.transfernow.net/dl/20241223EWvfffuN/fsFQs9ju

 

date