Post Category
ഗസ്റ്റ് ഇന്‍ട്രക്ടര്‍ നിയമനം
പുതിയതായി അനുവദിച്ച ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍ട്രക്ടര്‍മാരെ നിയമിക്കുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര റൊട്ടേഷന്‍ ചാര്‍ട്ട്പ്രകാരം ഡ്രാഫ്റ്റ്മാന്‍ സിവില്‍ തസ്തികയ്ക്ക് ഒസി വിഭാഗത്തില്‍ നിന്നും മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ തസ്തകയ്ക്ക് ഇസെഡ് വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 31 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2701491.
date
- Log in to post comments