Skip to main content

സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ മികച്ച ഫോട്ടോയ്ക്കും പേജ് ലേഔട്ടിനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമ്മാനം *എന്‍ട്രികള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും

ഒളിമ്പിക്‌സ് മാതൃകയില്‍ കൊച്ചിയില്‍ നവംബറില്‍ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂള്‍ ഗെയിംസിലെ മികച്ച ഫോട്ടോയ്ക്കും പേജ് ലേഔട്ടിനും പൊതു വിദ്യാഭ്യാസ വകുപ്പ് സമ്മാനം നല്‍കും. ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ-പത്ര -വീഡിയോ എക്‌സിബിഷനില്‍ ഗ്യാലപ് പോളിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ  നിശ്ചയിക്കുക.
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയാകണം ഫോട്ടോകള്‍. ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ കേരള മീഡിയ അക്കാദമിയുടെയും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് മള്‍ട്ടിമീഡിയ എക്‌സിബിഷന്‍ നടത്തും. കാണികള്‍ തിരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്കും ലേ ഔട്ടിനും ആയിരിക്കും പുരസ്‌കാരങ്ങള്‍ നല്‍കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും സര്‍ട്ടിഫിക്കറ്റും കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. ഒരു ഫോട്ടോഗ്രാഫര്‍ക്ക് മൂന്ന് ഫോട്ടോകളും ഒരു പത്രത്തില്‍ നിന്ന് മൂന്ന് ലേഔട്ടും അയക്കാം. schoolgameskerala@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നുള്ളില്‍ എന്‍ട്രികള്‍ ലഭിച്ചിരിക്കണം. പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447202479
(പി.ആര്‍/എ.എല്‍.പി/2802)

date