Post Category
കന്നുകാലികളെ ലേലം ചെയ്യും
ജില്ലാ ജയിലിലെ വില്വാദ്രി ഇനത്തിൽപ്പെട്ട ഒരു കാളയേയും ഥാർപാർക്കർ ഇനത്തിൽപ്പെട്ട പ്രത്യുൽപാദന ശേഷിയില്ലാത്ത ഒരു പശുവിനേയും പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. മത്സര അടിസ്ഥാനത്തിൽ നടത്തുന്ന ലേലത്തിൽ കന്നുകാലികളെ വാങ്ങുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ജനുവരി ഏഴിന് പാലക്കാട് ജില്ലാ ജയിലിൽ എത്തിച്ചേരേണ്ടതാണ്. സമയം രാവിലെ 11 മണി. ലേലത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷയും, തിരിച്ചറിയൽ രേഖകളുടെ പകർപ്പുമായി ഒരു മണിക്കൂർ മുമ്പ് എത്തിച്ചേരേണ്ടതാണ്. ഫോൺ: 0491 2950097.
date
- Log in to post comments