Skip to main content

തെരുവു നാടകം സംഘടിപ്പിച്ചു

 

അമ‍ൃത് മിഷന്‍ സംസ്ഥാന മിഷന്‍ മാനേജ്മെന്റ് ‘ജലം-ജീവിതം’ പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി പുതൂര്‍ ജി.ടി.വി ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ തെരുവുനാടകം സംഘടിപ്പിച്ചു. നഗരങ്ങളുടെ ജലഭദ്രത, ജലസംരക്ഷണം, മലിനജല സംസ്കരണം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെരുവു നാടകം സംഘടിപ്പിച്ചത്. എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബി. ബീന, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഫൈസല്‍, വിഷ്ണു, നിമാദേവ് തുടങ്ങിയര്‍ സംസാരിച്ചു.

 

 

date