Post Category
ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ ഒഴിവുകൾ
കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എഞ്ചിനീയറങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്റർ, ട്രെഡ്‌സ്മാൻ, കമ്പ്യൂട്ടർ എഞ്ചിനീറിങ് വിഭാഗത്തില്‍ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുകളുണ്ട്. ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് സിവിൽ /കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ, ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ ടി ഐ ഡ്രാഫ്ട്മാൻ /സർവേയർ എന്നിങ്ങനെയാണ് കുറഞ്ഞ യോഗ്യത. താല്പര്യമുള്ളവർ ജനുവരി മൂന്നിന് രാവിലെ ഒമ്പതു മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 8547005086, 04922 272900.
date
- Log in to post comments