Post Category
സായാഹ്ന ഒ പിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്റര്‍ ആശുപത്രിയിലെ സായാഹ്ന ഒ പി യിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം 1960 രൂപാ ദിവസവേതനത്തിലായിരിക്കും നിയമനം. യോഗ്യത എം ബി ബി എസ് അല്ലെങ്കില്‍ തത്തുല്യം, തിരുവിതാംകൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ജനുവരി ആറിന് ഉച്ചക്ക് രണ്ടു മണിക്ക് കളര്‍കോട് ദേശീയപാതയ്ക്ക് സമീപത്തുള്ള അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.
(പി.ആര്‍/എ.എല്‍.പി/01)
date
- Log in to post comments