Post Category
കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ജനുവരി 25 ന് നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയായ സി-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് ഓൺലൈൻ പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക്: https://bit.ly/cmat25, കൂടുതൽ വിവരങ്ങൾക്ക്: 8548618290/8281743442.
പി.എൻ.എക്സ്. 37/2025
date
- Log in to post comments