കരുതലും കൈത്താങ്ങും ആശ്വാസമായി; 23 കുടുംബങ്ങൾക്ക് റേഷൻ കാർഡ്
ഞാനും ഭിന്നശേഷിക്കാരായ 54 വയസ്സുള്ള മകളുമായാണ് ജീവിക്കുന്നത്. പ്രായം കാരണം എനിക്ക് തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഞങ്ങൾക്ക് മുൻഗണന കാർഡായിരുന്നു. എന്നാൽ ഇന്ന് വളരെയധികം സന്തോഷവും നന്ദിയും ഉണ്ട്. ഞാൻ നൽകിയ അപേക്ഷ ഉടനെ പരിഗണിച്ച് എനിക്ക് അന്ത്യോദയ അന്നയോജന കാർഡ് ലഭ്യമാക്കുകയായിരുന്നു.ഇത് എൻ്റെ കുടുംബത്തിന് കിട്ടിയ ഏറ്റവും വലിയ സഹായമാണ്. ‘ തനിക്ക് അനുവദിച്ച കാർഡ് ചേർത്തല താലൂക്ക് അദാലത്തിൽ നിന്ന്
മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവരിൽ നിന്ന് സ്വീകരിച്ചതിന് ശേഷം ചേർത്തല തിരുവിഴ സ്വദേശിനി 80 വയസ്സുള്ള രുദ്രാണി പറഞ്ഞു.
രുദ്രാണിയുൾപ്പെടെ ചേർത്തല താലൂക്ക് അദാലത്തിൽ 20 പേർക്ക് അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും മൂന്ന് പേർക്ക് മുൻഗണന കാർഡുകളും (പി എച്ച് എച്ച്) അനുവദിച്ചു. എല്ലാവരും തങ്ങൾ ഏറെ ആഗ്രഹിച്ച കാർഡുകൾ അദാലത്തിൽ നിന്നും സ്വന്തമാക്കുവാൻ സാധിച്ചതിനെ തുടർന്ന് ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്.
എഎവൈ റേഷൻ കാർഡ് അനുവദിച്ച് കിട്ടിയവർ: ഓമന, സുജാത, രാധാമണി, അംബികവല്ലി , ബീന, കുഞ്ഞമ്മ, അംബുജാക്ഷി, അമ്മിണി, സരള, ശ്യാമള , ശോഭന, രാധ, പങ്കജാക്ഷി, കമലം, രശ്മി ബാബു, കനക , രഞ്ജിത, യമുന, ലിൻ്റ , രുദ്രാണി.
മുൻഗണന കാർഡ് അനുവദിച്ച് കിട്ടിയവർ - ഷീല, ആര്യ, സിസിലി .
- Log in to post comments