Skip to main content

വയോസാന്ത്വനം പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംരക്ഷിക്കാനാരും ഇല്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങൾക്ക് സ്ഥാപനതല സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'വയോസാന്ത്വനം' പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് സംരക്ഷണം നൽകാൻ തയ്യാറുള്ള സന്നദ്ധ സംഘടനകൾക്ക് 'വയോസാന്ത്വനം' പദ്ധതിയിലൂടെ സർക്കാർ ഗ്രാന്റ് അനുവദിക്കും. സംസ്ഥാന വ്യാപകമായി ഓരോ ജില്ലയിലും ഒരു സ്ഥാപനം വീതം ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. താമസക്കാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ യാതൊരു വിധ ഫീസും ഈടാക്കാതെ പദ്ധതി നടത്തണം. പദ്ധതി നടത്തിപ്പിലേക്ക് ആവശ്യമായ മനുഷ്യ വിഭവശേഷിയുടെയും, ദൈനംദിന ചെലവുകളുടേയും 80 ശതമാനം തുക സർക്കാർ ഗ്രാന്റായി അനുവദിക്കും. ബാക്കി 20 ശതമാനം തുക എൻ.ജി.ഒ വഹിക്കണം. സർക്കാരിൽ നിന്നും മറ്റ് ഗ്രാന്റുകളോ ആനുകുല്യങ്ങളോ ലഭ്യമാകാത്ത എൻ.ജി.ഒകളെയാണ് പദ്ധതിയിൽ പരിഗണിക്കുന്നത്. 25 കിടപ്പ് രോഗികളെ സംരക്ഷിക്കാനുള്ള പദ്ധതി ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള സന്നദ്ധസംഘടനകൾക്ക് അപേക്ഷിക്കാം.

പദ്ധതി സംബന്ധിച്ച വിശദാംശം www.sjd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 18നകം ബന്ധപെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് (2 പകർപ്പ്) സമർപ്പിക്കണം.

പി.എൻ.എക്സ്. 45/2025

date