Skip to main content

റഷീദിന്റെ മനസ്സിൽ വെളിച്ചം വൈദ്യുതി കണക്ഷൻ ഒരാഴ്ചയ്ക്കകം

പ്രളയത്തിൽ തകർന്ന, വൈദ്യുതി കണക്ഷനുണ്ടായിരുന്ന വീട് പുനർനിർമ്മിച്ചപ്പോൾ കണക്ഷൻ നൽകാൻ സപ്പോർട്ട് പോസ്റ്റ് ഇടാൻ ഉപഭോക്താവ് പണം നൽകണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭിന്നശേഷിക്കാരനായ റഷീദ് പരാതിയുമായി അദാലത്തിലെത്തിയത്. തൻ്റെ സ്ഥലത്ത് പോസ്റ്റിട്ട് നിലവിൽ രണ്ടു പേർക്ക് കണക്ഷൻ നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഇടപെട്ട് പ്രത്യേക കേസായി പരിഗണിച്ച് ഒരാഴ്ചയ്ക്കകം കണക്ഷൻ നൽകാൻ നടപടി സ്വീകരിക്കാൻ കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രി പി. രാജീവ് ഉത്തരവിട്ടു.

 

പറവൂർ വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്ത് എലമ്പനാശേരി വീട്ടിൽ റഷീദിന് പപ്പട വിൽപ്പനയാണ് വരുമാന മാർഗം. 

 

25 വർഷമായി ഇതേ സ്ഥലത്ത് സ്ഥിരതാമസമാണ് റഷീദ്. 22 വർഷമായി ഇവിടെ കണക്ഷനുമുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് തകർന്നു. തുടർന്നാണ് വീട് പുനർ നിർമ്മിച്ചത്. വീട് നിർമ്മാണ സമയത്ത് കണക്ഷൻ മാറ്റി സ്ഥാപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള കണക്ഷനായാണ് ബിൽ ലഭിച്ചിരുന്നത്. വീട് പണി പൂർത്തിയാക്കി കണക്ഷൻ മാറ്റി നൽകുന്നതിന് അപേക്ഷ നൽകിയിട്ടും തീരുമാനമായില്ല. ഒരാഴ്ചയ്ക്കകം പരിഹാരം എന്ന തീരുമാനത്തിലുള്ള സന്തോഷം റഷീദ് പങ്കുവെച്ചു.

date