Skip to main content

പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ

മലപ്പുറം ജില്ലയില്‍ കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (എ.പി.ബി) (എം.എസ്.പി) (Cat.No.593/2023) തസ്തികയിലേക്ക് 2024 ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ എന്നിവ ജനുവരി 7, 8, 9, 10, 13, 14 തീയ്യതികളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ  പ്രൊഫെെലില്‍ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ  പ്രൊഫെെലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന രേഖകളും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം അഡ്മിഷൻ ടിക്കറ്റിൽ കാണിച്ച തീയതിയിലും സ്ഥലത്തും യഥാസമയം ഹാജരാകണം. കായിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള ഒറ്റത്തവണ പ്രമാണ പരിശോധന അതത് ദിവസങ്ങളിൽ പി.എസ്.സി യുടെ മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളിൽ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് പ്രൊഫൈലിലെ അഡ്മിഷൻ ടിക്കറ്റ് പരിശോധിക്കേണ്ടതാണ്. (ഫോൺ: 04832734308).

date