കേരള രാജ്യാന്തര ഊർജ മേള - ഓൺലൈൻ മെഗാ ക്വിസ്
* ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഊർജ മേളയോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായത്തിലും ഉള്ളവർക്ക് മത്സരിക്കാൻ സാധിക്കുന്ന മെഗാക്വിസിന്റെ പ്രചരണാർത്ഥം സ്‌കൂൾ കലോത്സവ നഗരിയിൽ സ്റ്റാൾ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്റ്റാൾ ഉദ്ഘാടനം ചെയ്തു. സ്റ്റാളിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കാം.
ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകീട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ ഇ എഫ് കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0471-2594922, ഇമെയിൽ : emck@keralaenergy.gov.in.
പി.എൻ.എക്സ്. 64/2025
- Log in to post comments